കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.എൻ ചന്ദ്രശേഖർ പാർട്ടി വിട്ടു
|''ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ ചരിത്രപശ്ചാത്തലമുള്ള കോൺഗ്രസിൽ ചേർന്നത്. ഞാനെന്റെ കടമ നന്നായി നിർവഹിച്ചതിൽ സന്തുഷ്ടനാണ്''- പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.
ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായ എച്ച്.എൻ ചന്ദ്രശേഖർ പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ ചരിത്രപശ്ചാത്തലമുള്ള കോൺഗ്രസിൽ ചേർന്നത്. ഞാനെന്റെ കടമ നന്നായി നിർവഹിച്ചതിൽ സന്തുഷ്ടനാണ്''- പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യസഭയിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജിയെന്നും റിപ്പോർട്ടുണ്ട്. 1985 ലാണ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അന്ന് ജനതാ പാർട്ടി ടിക്കറ്റിൽ ഗൗരിബീഡനൂർ മണ്ഡലത്തിൽനിന്നാണ് ജയിച്ചത്.
പിന്നീട് ബിജെപിയിൽ ചേർന്ന ചന്ദ്രശേഖർ 1998 മുതൽ 2004 വരെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അതിലേക്ക് കൂടുമാറി. ഇതേ വർഷം കർണാടക വികസന സമിതി ചെയർപേഴ്‌സണും ആയിട്ടുണ്ട്.