പ്രധാനമന്ത്രി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് അന്നേ പറഞ്ഞതല്ലേ: സിദ്ധരാമയ്യ
|അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിദ്ധരാമയ്യ മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 128 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 66 സീറ്റുകളിലും ജെ.ഡി.എസ് 23ലും മറ്റുള്ളവര്‍ 7 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന സിദ്ധരാമയ്യ മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.
#WATCH | "We told that even if PM Modi comes nothing will work and see that has happened. We are leading in 120 seats. As we expected we will get the majority": Congress leader Siddaramaiah as party crosses majority mark in #KaranatakaElectionResults pic.twitter.com/QW7ozxzYvY
— ANI (@ANI) May 13, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്നും ഇപ്പോള്‍ അതു വ്യക്തമായെന്നും സിദ്ധരാമയ്യ പറഞ്ഞു. ''ഞങ്ങൾ 120 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Congress party workers celebrate at the residence of Karnataka Congress chief DK Shivakaumar in Bengaluru as the Congress party surges ahead and crosses halfway mark in #KaranatakaElectionResults pic.twitter.com/BNf6zZ78BY
— ANI (@ANI) May 13, 2023
വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ തന്നെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്‍റെ ബെംഗളൂരുവിലെ വസതിക്ക് പുറത്ത് കോൺഗ്രസ് വിജയാഘോഷം തുടങ്ങിയിരുന്നു. മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്തു. ഡല്‍ഹിയിലെ എ.ഐ.സി.സി ഓഫീസിനു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രമുള്ള വലിയൊരു പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. കര്‍ണാടക വിജയം എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
A poster with the words "#Karnataka Vijay" put up outside AICC office in Delhi.
— ANI (@ANI) May 13, 2023
Congress surges ahead in 117 seats while BJP leads in 76 seats as per the latest ECI trends. pic.twitter.com/tMBrxnKbEo