India
India
മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം റദ്ദാക്കി കർണാടക സർക്കാർ
|24 March 2023 3:08 PM GMT
ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്
ബെംഗളൂരു: മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം കർണാടക സർക്കാർ റദ്ദാക്കി. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. EWS ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി.
മുസ്‌ലിങ്ങളുടെ നാല് ശതമാനം ക്വോട്ട വൊക്കലിഗകൾക്കും (2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകും. കർണാടകയിൽ 15 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കുന്ന നാല് ശതമാനം തൊഴിൽ സംവരണം എട്ട് ശതമാനമാക്കി വർധിപ്പിക്കണമെന്ന് കർണാടക മുസ്‌ലിം ലീഗ് നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
updating