India
India
കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നവരെ ഇനി കണ്ടക്ടർ തൂക്കി പുറത്തിടും; ജാഗ്രതൈ
|12 Nov 2021 9:33 AM GMT
ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാവുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. മറ്റുയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുകളും വീഡിയോയും വെക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു.
കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വെക്കുന്നത് ഹൈക്കോടതി വിലക്കി.
ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാവുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. മറ്റുയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുകളും വീഡിയോയും വെക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു.
മറ്റുള്ളവർക്ക് ശല്യമാവുന്ന വിധത്തിൽ പാട്ട് വെക്കുന്നവരോട് സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്നും നിർദേശം പാലിച്ചില്ലെങ്കിലും ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈക്കോടതി പറഞ്ഞു.