India
Karnataka High Court, Viewing Child Pornography Not An OffenceOrder,only viewing child pornography is not an offence,latest national news,കര്‍ണാടക ഹൈക്കോടതി, ഉത്തരവ് പിന്‍വലിച്ചു,
India

'ഞങ്ങളും മനുഷ്യരാണ്, തെറ്റുകൾ സംഭവിച്ചേക്കാം'; കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി

Web Desk
|
21 July 2024 3:03 AM GMT

ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഡിവിഷൻ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്

ബംഗളൂരു: ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ മാത്രം കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

'ഞങ്ങളും മനുഷ്യരാണ്, ഞങ്ങളുടെ ഭാഗത്തും തെറ്റുകൾ സംഭവിക്കാം. തിരുത്തലുകൾക്ക് എപ്പോഴും അവസരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കും. ഈ ഉത്തരവ് റദ്ദാക്കുന്നുവെന്നും ബെഞ്ച് അറിയിച്ചു. തുടർന്ന് കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകുകയും ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ കാണുന്നത് കുറ്റകരമല്ലെന്നും അവ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശിക്ഷ ബാധകമാണെന്നായിരുന്നു കോടതിയുടെ വിധി.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ കാണുന്ന വ്യക്തിക്കെതിരെ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം കുറ്റം ചുമത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ.ഇനായത്തുള്ള സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹരജിക്കാരൻ കുട്ടികളുടെ അശ്ലീല വീഡിയോ നിർമിക്കുകയോ ആരുമായും പങ്കിടുകയോ ചെയ്തിട്ടില്ലെന്നും അത് കാണുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് സെക്ഷൻ 67 ബി പ്രകാരം നടപടിയെടുക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന്റെ പേരിൽ ഐടി ആക്ട് പ്രയോഗിച്ചാൽ ഇത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്നതിനാൽ തുടർനടപടികൾ അനുവദിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ വാദം.

Similar Posts