India
Twitter loses case against Centres blocking order Karnataka High Court imposes exemplary cost of Rs 50 lakh
India

ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

Web Desk
|
30 Jun 2023 10:13 AM GMT

കേന്ദ്ര സർക്കാറിന്‍റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി

ബംഗളൂരു: ചില ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിന്‍റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. സർക്കാറിന്റെ ഉത്തരവുകൾ പാലിക്കാത്തതിന് ട്വിറ്ററിന് കോടതി 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ഐ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവിനെതിരെ ട്വിറ്റർ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള നിരവധി ട്വീറ്റുകളും അക്കൗണ്ടുകളും മരവിപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതിൽ 39 എണ്ണം ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തിനെതിരെയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്.

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുമ്പോൾ സര്‍ക്കാര്‍ കാരണവും വ്യക്തമാക്കണമെന്ന് ട്വിറ്റര്‍ കോടതിയില്‍ വാദിച്ചു. വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്യാനുള്ള സൗകര്യം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു.

എന്നാൽ ട്വിറ്റർ വർഷങ്ങളായി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ട്വിറ്ററിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും പ്രതിനിധികള്‍ 50 തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. സർക്കാറിന്‍റെ നിലപാട് കോടതി ശരിവച്ചെന്നും രാജ്യത്തെ നിയമം സമൂഹ മാധ്യമങ്ങള്‍ പാലിക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Summary- The Karnataka High court on Friday dismissed Twitter's plea against the Centre's orders to block certain social media accounts and tweets. The high court imposed a fine of Rs 50 lakh on the company for non-compliance with the Indian government's orders

Similar Posts