50 ലക്ഷം നല്‍കണം; ഇല്ലെങ്കില്‍ കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി
|വാട്സ് ആപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു
ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി. കോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
ജൂലൈ 12ന് രാത്രി 7 മണിക്ക് തനിക്ക് ഒരു അന്താരാഷ്ട്ര അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നെന്ന് പി.ആർ.ഒ കെ മുരളീധർ പറഞ്ഞു. വിളിച്ചയാൾ മുരളീധറിന് വാട്‌സ്ആപ്പ് സന്ദേശവും അയച്ചു. പാകിസ്താനിലെ ഒരു ബാങ്കിലെ അക്കൗണ്ട് നമ്പർ നല്‍കി. 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പണം കൈമാറിയില്ലെങ്കില്‍ ആറു ജഡ്ജിമാരെ വധിക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞു.
ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, നരേന്ദ്ര പ്രസാദ്, അശോക് നിജഗണ്ണനവർ, എച്ച്.പി സന്ദേശ്, കെ നടരാജൻ, വീരപ്പ എന്നിവര്‍ക്കെതിരെയാണ് ഭീഷണി. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായാണ് സന്ദേശം വന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, 507, 504, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിലെ സെക്ഷൻ 75, 66 (എഫ്) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Summary- The Bengaluru Police has registered a case after a public relations officer (PRO) of the Karnataka High Court said he received messages on WhatsApp threatening to kill six judges.