India
കർണാടകയിൽ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹരജികളിൽ ഇന്നും വാദം തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി
India

കർണാടകയിൽ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹരജികളിൽ ഇന്നും വാദം തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി

Web Desk
|
9 Feb 2022 1:29 AM GMT

ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് ദാവൻകര, ശിമോഗ എന്നിവടങ്ങിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.

ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.

അതേസമയം ഹിജാബ് നിയന്ത്രണത്തില്‍ പ്രതിഷേധം തുടരുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ കേരള കർണാടക അതിർത്തിയിൽ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഹിജാബ് ധരിച്ച വിദ്യാർഥിനികളടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ എം.എസ്.എഫ് ദേശവ്യാപക ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്ന് എം.എസ്.എഫ് പറഞ്ഞു.

Related Tags :
Similar Posts