India
Karnataka hikes petrol and diesel prices
India

കർണാടകയിൽ ഇന്ധനവില കൂട്ടി

Web Desk
|
15 Jun 2024 1:45 PM GMT

വിൽപ്പന നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഇന്ധനവില ഉയർന്നത്.

ബെംഗളൂരു: കർണാടകയിൽ ഇന്ധനവില കൂട്ടി സംസ്ഥാന സർക്കാർ. വിൽപ്പന നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഇന്ധനവില ഉയർന്നത്. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി കൂട്ടിയത്. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയും കൂടും.

മൂന്ന് രൂപ വർധിച്ചതോടെ ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 102.84 രൂപയായി. നേരത്തെ 99.84 രൂപയായിരുന്നു വില. ഡീസൽ വില ലിറ്ററിന് 85.93 രൂപയായിരുന്നത് 88.95 രൂപയായി വർധിച്ചു.

വിലവർധനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വില വർധിപ്പിച്ചതിലൂടെ കോൺഗ്രസിന്റെ യഥാർഥ നിറം വെളിപ്പെട്ടെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. പണപ്പെരുപ്പത്തെ കുറിച്ച് പരാതി പറയുന്നവർ അവർ ഭരിക്കുന്ന സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. കോൺഗ്രസിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്. വില വർധനക്കെതിരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts