India
Man arrested in 1965 theft case

അറസ്റ്റിലായ വിട്ടല്‍

India

58 വര്‍ഷങ്ങള്‍ക്കു മുന്‍പ് പോത്തുകളെ മോഷ്ടിച്ച കേസില്‍ 74കാരന്‍ പിടിയില്‍

Web Desk
|
14 Sep 2023 2:53 AM GMT

അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രായാധിക്യത്തെ തുടർന്ന് വീണ്ടും ജാമ്യത്തിൽ വിട്ടു

ബെംഗളൂരു: 1965-ൽ പോത്തുകളെ മോഷ്ടിച്ച കേസിൽ 58 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞ 74കാരനായ വിട്ടല്‍ എന്നയാളാണ് ബിദാറില്‍ അറസ്റ്റിലായത്.എന്നാൽ, അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രായാധിക്യത്തെ തുടർന്ന് വീണ്ടും ജാമ്യത്തിൽ വിട്ടു.

കർണാടകയിലെ മെഹ്‌കർ ഗ്രാമത്തിൽ നിന്ന് വിട്ടാലും മറ്റൊരാളും ചേര്‍ന്നാണ് രണ്ട് പോത്തുകളെ മോഷ്ടിച്ചത്. രണ്ടാമത്തെ പ്രതി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. അതേവര്‍ഷം തന്നെ പൊലീസ് ഉടമകളെ കണ്ടെത്ത് പോത്തുകളെ തിരിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം അവർ മഹാരാഷ്ട്രയില്‍ ഒളിവിൽ പോയി. തുടർന്ന് കോടതി കേസ് LPC (ലോംഗ് പെൻഡിംഗ് കേസ്) പ്രകാരം ലിസ്റ്റ് ചെയ്തു.

കെട്ടിക്കിടക്കുന്ന കേസുകള്‍ ബിദര്‍ പൊലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് വിട്ടലിന്‍റെ കേസും ശ്രദ്ധയില്‍പ്പെടുന്നത്. മോഷണസമയത്ത് വിട്ടലിന് 20 വയസിനടുത്തായിരുന്നു പ്രായം. ഇയാളുടെ കൂട്ടുപ്രതി കൃഷൻ ചന്ദറും പരാതിക്കാരനായ കുൽക്കർണിയും മരിച്ചു.വിട്ടലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബിദർ പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേസാണിത്.

Similar Posts