India
ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി
India

ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി

Web Desk
|
10 Oct 2021 5:10 PM GMT

ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മർദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ. പാശ്ചാത്യ സ്വാധീനം മൂലം ആളുകൾ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യദിനത്തോട് അനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോളജിക്കൽ സയൻസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

'ഇത് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ താൽപര്യമില്ല. വാടക ഗർഭധാരണമാണ് അവർക്ക് താൽപര്യം. അവരുടെ ചിന്തയിൽ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.' - മന്ത്രി അഭിപ്രായപ്പെട്ടു.

ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മർദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് വന്നാൽപ്രിയപ്പെട്ടവരെ ഒന്ന് തൊടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോവിഡ്കാലത്ത് ഇത് കൂടുതൽ ആളുകളിലും മാനസിക സംഘർഷത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

Similar Posts