India
Shafi Saadi about BJP government, MKM Shafi Saadi and BJP, Former Karnataka state waqaf board chairman

ശാഫി സഅദി

India

എന്നെ നോമിനേറ്റ് ചെയ്തതിന് ബി.ജെ.പിയോട് നന്ദിയുണ്ട്; അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദിയല്ല-ശാഫി സഅദി

Web Desk
|
6 July 2023 4:23 PM GMT

''ബി.ജെ.പി സർക്കാരിന്റെ കാലത്താണ് ചാംരാജ്‌പേട്ട ഈദ് ഗാഹ് പ്രശ്‌നം നടക്കുന്നത്. അന്ന് ഞാൻ ശക്തമായി അതിനെ എതിർത്തിട്ടുണ്ട്. സുപ്രിംകോടതിയിൽ പോയി സർക്കാരിനെതിരായി സ്‌റ്റേ കൊണ്ടുവന്നിട്ടുണ്ട്. അന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് എനിക്ക് ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്.''

ബംഗളൂരു: ബി.ജെ.പിയാണ് തന്നെ വഖഫ് ബോർഡ് അംഗമായി നാമനിർദേശം ചെയ്തതെന്നും അതിനു നന്ദിയുണ്ടെന്നും രാജിവച്ച കർണാടക വഖഫ് ബോര്‍ഡ് ചെയർമാൻ എം.കെ.എം ശാഫി സഅദി. എന്നാൽ, ബി.ജെ.പി സർക്കാർ ചെയ്യുന്നതിനെല്ലാം താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിസഭയിൽ മുസ്‌ലിംകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെങ്കിലും സിദ്ധരാമയ്യ സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തനാണെന്നും സഅദി 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2020ൽ ബി.ജെ.പി സർക്കാരാണ് എന്നെ നോമിനേറ്റ് ചെയ്തത്. ബോര്‍ഡില്‍ സുന്നി-ഷിയ പണ്ഡിതൻ, സർക്കാർ ഉദ്യോസ്ഥൻ, ഒരു സാമൂഹിക പ്രവർത്തകൻ എന്നിവരെല്ലാം ഉണ്ടാകണമെന്ന് വഖഫ് ആക്ടിലുണ്ട്. ഇത് ഏത് സർക്കാരായാലും നടക്കും. ബി.ജെ.പിയിലും കോൺഗ്രസിലും മൗലാനമാരില്ലല്ലോ. അതുകൊണ്ട്, കോൺഗ്രസ്, ബി.ജെ.പി എന്ന നിലയിലല്ല എന്നെ നോമിനേറ്റ് ചെയ്തത്-അദ്ദേഹം പറഞ്ഞു.

''ബി.ജെ.പി സർക്കാരിന്റെ കാലത്താണ് ചാംരാജ്‌പേട്ടയിൽ ഈദ് ഗാഹിൽ ഗണേശ വിഗ്രഹം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നം നടക്കുന്നത്. അന്ന് ഞാൻ ശക്തമായി അതിനെ എതിർത്തിട്ടുണ്ട്. സുപ്രിംകോടതിയിൽ പോയി സർക്കാരിനെതിരായി സ്‌റ്റേ കൊണ്ടുവന്നിട്ടുണ്ട്. ഇത് സൗഹാർദത്തിനെതിരായിരുന്നു. ഗണേശ വിഗ്രഹം വയ്‌ക്കേണ്ടത് ക്ഷേത്രത്തിലാണ്. മുസ്‌ലിംകൾ അമ്പലത്തിൽ പോയി പൂജിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.. ഇത് ഈദ് ഗാഹാണ്. മുസ്‌ലിംകൾ സുജൂദ് ചെയ്യുന്ന സ്ഥലമാണ്. അന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് എനിക്ക് ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്.''

ബി.ജെ.പി എന്നെ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. അതിന് സർക്കാരിനോട് ഒരുപാട് നന്ദിയുമുണ്ട്. എന്നെ ചെയർമാനാക്കാൻ ശശികല ജൊല്ലെയെല്ലാം ശ്രമിച്ചതിലേറെ സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ശ്രമിച്ചിട്ടുണ്ട്. അത് ആരും എടുത്തുപറയുന്നില്ല. കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ ചേർന്നാണ് തന്നെ ചെയർമാനാക്കുന്നതെന്നും ശാഫി സഅദി പറഞ്ഞു.

''ബി.ജെ.പി കാലത്ത് ചെയർമാനായതുകൊണ്ട് അവരുടെ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഞാൻ ഉത്തരവാദിയല്ല. ഇവിടെ കേരളം പോലയല്ല. ഇവിടെ വ്യക്തമായ ജാതിരാഷ്ട്രീയമാണ്. വൊക്കലിഗയോ ലിംഗായത്തോ ഒ.ബി.സി വിഭാഗക്കാരോ, ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ജാതിയാണ്. മന്ത്രിസ്ഥാനം നൽകുമ്പോഴും ഇങ്ങനെത്തന്നെയാണ്.''

ഉപമുഖ്യന്ത്രിസ്ഥാനം ചോദിച്ചത് തെറ്റല്ല. വൊക്കലിഗയും ലിംഗായത്തും മുസ്‌ലിംകളെക്കാൾ കുറവാണ്. മുസ്‌ലിംകൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ല. രണ്ട് മന്ത്രിമാരെ മാത്രമല്ലേ ലഭിച്ചത്. മന്ത്രിസഭാ വികസനം നടന്നാൽ പ്രതീക്ഷയുണ്ട്. എന്നാൽ, മുസ്‌ലിംകളെ അലട്ടുന്ന ഒരുപാട് വിഷയങ്ങളുണ്ട്. അതെല്ലാം സിദ്ധരാമയ്യ സർക്കാർ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടെ മുസ്‌ലിംകൾക്ക് അരക്ഷിതാവസ്ഥയില്ല. അതുകൊണ്ട് നമ്മൾ തൃപ്തരാണെന്നും ശാഫി സഅദി കൂട്ടിച്ചേർത്തു.

Summary: 'BJP nominated me and I am thankful for that. But I am not responsible for their decisions'; Says former Karnataka state waqaf board chairman NKM Shafi Saadi

Similar Posts