India
ഖുർആൻ പാരായണത്തോടു കൂടി രഥോത്സവം ആരംഭിച്ച് ബോലൂർ ചെന്നകേശവ ക്ഷേത്രം
India

ഖുർആൻ പാരായണത്തോടു കൂടി രഥോത്സവം ആരംഭിച്ച് ബോലൂർ ചെന്നകേശവ ക്ഷേത്രം

Web Desk
|
14 April 2022 11:56 AM GMT

കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാൻ സംസ്ഥാന എൻഡോവ്മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ബുധനാഴ്ച വാർഷികോത്സവം തുടങ്ങിയത്.

ബംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിൽ ഈ തവണയും ഖുർആൻ പാരായണത്തോടു കൂടി തന്നെ രഥോത്സവം ആരംഭിച്ചു. ഹിന്ദുത്വപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ചാണ് ഇത്തവണയും ആചാരങ്ങൾ പിൻതുടർന്നത്.

കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാൻ സംസ്ഥാന എൻഡോവ്മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ബുധനാഴ്ച വാർഷികോത്സവം തുടങ്ങിയത്. പാരമ്പര്യമനുസരിച്ച്, ചെന്നകേശവ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാൻ ഒരു മൗലവി ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ വായിക്കുകയാണ് പതിവ്.

'ദീർഘകാലമായി ബേലൂർ ക്ഷേത്രത്തിൽ ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ വായിച്ച് ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. എന്നാൽ, ഈ വർഷം ക്ഷേത്രോത്സവങ്ങളിൽ മുസ്‌ലിം വ്യാപാരികൾകൾക്ക് വിലക്കേർപ്പെടുത്തി നോട്ടീസ് നൽകിയതോടെ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എൻഡോവ്മെന്റ് വകുപ്പ് വിവിധ പൂജാരികളിൽ നിന്നുള്ള നിർദ്ദേശം സ്വീകരിച്ച് പാരമ്പര്യവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായുരുന്നു' - ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Similar Posts