India
ദേശവിരുദ്ധ പോസ്റ്റ് :  ദി കശ്മീർ വാല എഡിറ്റർ അറസ്റ്റിൽ
India

ദേശവിരുദ്ധ പോസ്റ്റ് : 'ദി കശ്മീർ വാല' എഡിറ്റർ അറസ്റ്റിൽ

Web Desk
|
5 Feb 2022 4:24 AM GMT

ഫഹദ് ഷായുടെ അറസ്റ്റിനെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു.

സമൂഹ മാധ്യമങ്ങളിൽ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 'ദി കശ്മീർ വാല' എന്ന ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഫഹദ് ഷായാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തിൽ സാധാരണ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ പോസ്റ്റുകളെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

" അന്വേഷണം പുരോഗമിക്കവേ ഫഹദ് ഷാ എന്ന് പേരുള്ളയാളെ അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് റിമാൻഡിലാണ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്" - പൊലീസ് പറഞ്ഞു.

ഫഹദ് ഷായുടെ അറസ്റ്റിനെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു.



" സത്യത്തിന് വേണ്ടി എഴുന്നേറ്റ് നിൽക്കുകയെന്നത് ദേശവിരുദ്ധമായിരിക്കുകയാണ്. അസഹിഷ്ണുത നിറഞ്ഞതും ഏകാധിപത്യപരവുമായ ഭരണകൂടങ്ങൾക്ക് നേരെ കണ്ണാടി തിരിക്കുന്നതും ദേശവിരുദ്ധമാണ്. ഫഹദ് മാധ്യമപ്രവർത്തനം സ്വയം സംസാരിക്കുന്നതാണെന്നും അത് കേന്ദ്ര സർക്കാരിന് അരുചികരമായ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നതുമാണ്. എത്ര ഫഹദുമാരെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാനാകും? " - മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

ക്രിമിനൽ ഉദ്ദേശ്യമുള്ള ഉള്ളടക്കമാണ് 'ദി കശ്മീർ വാല' പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് ആരോപിച്ചു.

News Summary : Kashmir Editor Arrested For "Anti-National" Online Post

Similar Posts