India
ഏക സിവിൽ കോഡ് രാജ്യസഭയിൽ വന്നപ്പോൾ കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി: കെ.സി വേണുഗോപാൽ
India

ഏക സിവിൽ കോഡ് രാജ്യസഭയിൽ വന്നപ്പോൾ കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി: കെ.സി വേണുഗോപാൽ

Web Desk
|
12 Dec 2022 7:24 AM GMT

കോൺഗ്രസ് അംഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ മുസ്‌ലിം ലീഗ് നേതാവ്‌ പി.വി അബ്ദുൽ വഹാബ് വിമർശിച്ചിരുന്നു.

ന്യൂഡൽഹി: ഏക സിവിൽ കോഡ് രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് സംബന്ധിച്ച് മുസ്‌ലിം ലീഗ് എം.പി അബ്ദുൽ വഹാബ് വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ.സി വേണുഗോപാൽ രംഗത്തെത്തിയത്.

നേരത്തെ ജെബി മേത്തർ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ വഹാബിന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ ലീഗിന്റെ ആശങ്ക ശരിവെച്ചുകൊണ്ടാണ് കെ.സി വേണുഗോപാലിന്റെ നിലപാട്. ചില പരിപാടികളിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാതിരുന്നത്. അപ്രതീക്ഷിതമായാണ് ബിൽ സഭയിൽ വന്നതെന്നും വേണുഗോപാൽ പറഞ്ഞു.

Similar Posts