വനിതാ സംവരണ ബിൽ; കവിതയുടെ നിരാഹാര സമരം ഡല്‍ഹിയില്‍, 18 പാര്‍ട്ടികള്‍ പങ്കെടുക്കും
|ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് നാളെയാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നത്
ഡല്‍ഹി: വനിതാ സംവരണ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മുതിർന്ന നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ. കവിത നടത്തുന്ന നിരാഹാര സമരം ഡല്‍ഹിയില്‍ തുടങ്ങി. തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഷണൽ കോൺഫറൻസ്, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ നിരവധി പാർട്ടികളുടെ നേതാക്കൾ ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കും.
Women's Reservation bill is important & we need to bring it soon. I promise all women this protest will not stop until the bill is introduced. This bill will help in development of nation. I request the BJP-led central govt to introduce this bill in parliament: BRS MLC K Kavitha pic.twitter.com/UtB0xzuXEy
— ANI (@ANI) March 10, 2023
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് നാളെയാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. "വനിതാ സംവരണ ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന നിരാഹാര സമരത്തെക്കുറിച്ച് മാർച്ച് 2ന് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. മാര്‍ച്ച് 9ന് ഇ.ഡി എന്നെ വിളിപ്പിച്ചു. മാര്‍ച്ച് 16ന് ഹാജരാകാമെന്നു ഞാന്‍ പറഞ്ഞു. പക്ഷെ അവർ എന്ത് തിരക്കിലാണ് എന്ന് അറിയില്ല, അതിനാൽ ഞാൻ മാർച്ച് 11ന് സമ്മതിച്ചു'' കവിത മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇ.ഡി എന്നെ ചോദ്യം ചെയ്യാന്‍ പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് തിരഞ്ഞെടുക്കാനും തിരക്കുകൂട്ടിയത്? ഒരു ദിവസം കഴിഞ്ഞ് അതും സംഭവിക്കാമായിരുന്നു...കവിത കൂട്ടിച്ചേര്‍ത്തു.
Bharat Rashtra Samithi MLC K Kavitha leads a one-day hunger strike in national capital to seek the introduction of the Women's Reservation Bill in the current Budget session of Parliament. Sitaram Yechury, CPI(M) General Secretary also present at the protest. pic.twitter.com/39TNIS14X8
— ANI (@ANI) March 10, 2023
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് കവിത ആരോപിച്ചു. "കഴിഞ്ഞ ജൂൺ മുതൽ, ഇന്ത്യാ ഗവൺമെന്റ് അതിന്റെ ഏജൻസികളെ തെലങ്കാനയിലേക്ക് നിരന്തരം അയക്കുന്നു. എന്തുകൊണ്ട്? കാരണം തെലങ്കാന തിരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആണ്." യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പാക്കുമെന്ന് ബിജെപി ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും വാക്ക് പാലിച്ചില്ലെന്നും വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ കവിത പറഞ്ഞു.
Bharat Rashtra Samithi MLC and Telangana CM K Chandrashekar Rao's daughter K Kavitha leads one-day hunger strike in the national capital to seek the introduction of the Women's Reservation Bill in the current Budget session of Parliament. pic.twitter.com/M0oUkAxFEx
— ANI (@ANI) March 10, 2023