അറസ്റ്റിന് ശേഷമുള്ള കെജ്‌രിവാൾ ഏറ്റവും അപകടകാരി, മോദി ഭയപ്പെടുന്നു; സഞ്ജയ് റാവുത്ത്
|സ്വാതന്ത്ര്യസമര സേനാനികളോട് കെജ്‌രിവാളിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശിവസേന (യു.ബി.ടി) നേതാവായ സഞ്ജയ് റാവുത്തിന്റെ പ്രതികരണം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭയപ്പെടുന്നുവെന്നും അറസ്റ്റിന് ശേഷമുള്ള കെജ്‌രിവാൾ ഏറ്റവും അപകടകാരിയാണെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്.
സ്വാതന്ത്ര്യസമര സേനാനികളോട് കെജ്‌രിവാളിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ട കാലത്ത് ജയിലിലടച്ച നേതാക്കൾ പുറത്തുവന്നതിന് ശേഷം ഏറ്റവും ശക്തരായിരുന്നുവെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
ഡൽഹിയിലെ രാം ലീലാ മൈതാനിയിൽ നടക്കുന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ റാലിയിൽ ഞങ്ങളെല്ലാവരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കെജ്‌രിവാളിനെ ഭയക്കുന്നു. ജയിലിൽ നിന്ന് പ്രവർത്തിക്കുന്ന കെജ്‌രിവാൾ ഇപ്പോൾ ഏറ്റവും അപകടകാരിയായി മാറിയിരിക്കുന്നു. ജനങ്ങൾ അദ്ദേഹത്തെ കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ പോരാട്ട കാലത്ത് ജയിലിൽ പോയ നേതാക്കൾ പുറത്തു വന്നത് ശക്തരായാണ് - സഞ്ജയ് റാവുത്ത് പറഞ്ഞു.
അതേസമയം ശിവസേനയുടെ(യു.ബി.ടി) ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 22നാണ് മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ആദായനികുതി വകുപ്പിന്‍റെ അറസ്റ്റിലായത്. ആദായനികുതിവകുപ്പിന്‍റെ റെയ്ഡിന് ശേഷമാണ് കെജ്‌രിവാള്‍ അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിയ കോടതി കെജ്‌രിവാളിനെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. നിലവില്‍ ഇ.ഡി കസ്റ്റഡിയിലാണ് കെജ്‌രിവാള്‍.
എന്നാല്‍ ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെജ്‌രിവാള്‍ മാറിയിട്ടില്ല. സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തുന്നുണ്ടെങ്കിലും ആം ആദ്മിയും ഇന്‍ഡ്യാ മുന്നണിയും ശക്തമായാണ് ഇതിനെ പ്രതിരോധിക്കുന്നത്.
#WATCH | Mumbai: Shiv Sena (UBT) MP Sanjay Raut says, "The INDIA alliance is organising a protest rally at Ramlila Maidan, Delhi. We all will attend that rally... PM Modi is afraid of Arvind Kejriwal. Now, Arvind Kejriwal is more dangerous, as he will now work from jail. So, the… pic.twitter.com/6ZhWrjeu7g
— ANI (@ANI) March 25, 2024