Kerala
നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; സുപ്രിംകോടതിയെ സമീപിച്ച് കുഫോസ് മുൻ വി.സി
Kerala

നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; സുപ്രിംകോടതിയെ സമീപിച്ച് കുഫോസ് മുൻ വി.സി

Web Desk
|
19 Nov 2022 9:49 AM GMT

ഹരജി ഈ മാസം 25ന് പരിഗണിക്കും

എറണാകുളം: നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കുഫോസ് സർവകലാശാല മുൻ വൈസ് ചാൻസലർ റിജി ജോൺ സുപ്രിംകോടതിയെ സമീപിച്ചു. കാർഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ നിയമ നിർമാണത്തിന് സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നാണ് ഹരജിയിലെ വാദം. അത് കൊണ്ട് തന്നെ യുജിസി മാനദണ്ഡം നിയമനത്തിന് ബാധകമല്ലെന്നും തനിക്ക് മതിയായ യോഗ്യത ഉണ്ടെന്നും റിജി ജോൺ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഹരജി ഈ മാസം 25ന് പരിഗണിക്കും.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. 2018 ലെ യു.ജി.സി റെഗുലേഷൻ പാലിക്കാതെയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെർച്ച് കമ്മിറ്റിയിലുള്ള അംഗങ്ങളെ നിയമിച്ചത് പോലും രാഷ്ട്രീയപരമായിട്ടാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. സെർച്ച് കമ്മിറ്റിയിലുള്ള ഏഴ് അംഗങ്ങളെയും നിയമിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയനാണ് ഹരജി നൽകിയത്. റിജി ജോണിന്റെ യോഗ്യത സംബന്ധിച്ച ചില തർക്കങ്ങൾ ഹരജിക്കാർ ഉന്നയിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു കെ കെ വിജയൻ നൽകിയ ഹരജിയിലെ പ്രധാന വാദം.

Similar Posts