India
അസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കി
India

അസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കി

Web Desk
|
23 March 2024 8:11 AM GMT

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ നീക്കം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. കേസിൽ രാഷ്ട്രപതിക്കു പുറമെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്.

ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരുന്നത്. ഇതിൽ ചിലതിനു മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ചില ബില്ലുകളിൽ ഇനിയും തീരുമാനം വൈകുകയാണ്. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.

Summary: The Kerala state government has filed a writ petition against President Draupadi Murmu in the court citing delay in the decision on the bill passed by the assembly.

Similar Posts