India
Crackdown in UP BJP: Party presidents report criticizes Yogi government, yogi adityanaath,latest news ,indian politics,യു.പി ബി.ജെ.പി.യിൽ പൊട്ടിത്തെറി രൂക്ഷം: യോഗി സർക്കാരിനെ വിമർശിച്ച് പാർട്ടി അധ്യക്ഷന്റെ റിപ്പോർട്ട്
India

‘സംഘടനയെക്കാൾ വലുതല്ല ഒരാളും’; യോഗിക്കെതിരെ ഒളിയമ്പുമായി കേശവ് മൗര്യ, യു.പി ബി.ജെ.പിയിൽ ഭിന്നത രൂക്ഷം

Web Desk
|
17 July 2024 9:40 AM GMT

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡൽഹിയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി

ലഖ്നൗ: ഉത്തപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടി​നിടെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പോസ്റ്റ് ചർച്ചയാകുന്നു. ‘സർക്കാറിനെക്കാൾ വലുതാണ് സംഘടന. പ്രവർത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാൾ വലുതല്ല ഒരാളും. പ്രവർത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ പോസ്റ്റ് വരുന്നത്.

കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡൽഹിയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നഡ്ഡ യു.പി ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദർ ചൗദരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചകൾ നടന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയ യോഗിയും മൗര്യയും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

2024​ലെ തെരഞ്ഞെടുപ്പിൽ 80ൽ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ൽ 62 സീറ്റുകൾ നേടിയിരുന്നു. 2017ൽ യോഗി ആദിത്യനാഥ് യു.പി മുഖ്യമ​ന്ത്രിയായി ചുമതലയേൽക്കു​മ്പോൾ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

Similar Posts