![Khalistan Tiger Force chief shot dead in gurdwara in Canada,latest national news,ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയില്‍ വെടിയേറ്റ് മരിച്ചു, Khalistan Tiger Force chief shot dead in gurdwara in Canada,latest national news,ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയില്‍ വെടിയേറ്റ് മരിച്ചു,](https://www.mediaoneonline.com/h-upload/2023/06/19/1375406-nijjar.webp)
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയില്‍ വെടിയേറ്റ് മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
നിജ്ജറിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു
ന്യൂഡൽഹി: ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടു. സറെയിൽവെച്ചാണ് നിജ്ജാർ വെടിയേറ്റു മരിച്ചത്നിജ്ജാറിനെ കാനഡയിലെ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് രണ്ട് യുവാക്കൾ വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.
വിവിധ അക്രമ കേസുകളിലും ദേശവിരുദ്ധ പ്രവർത്തനങ്ങളും പങ്കാളിയാണെന്ന് കാണിച്ച് നിജ്ജറിനെ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ 40 ഭീകരരുടെ പട്ടികയിലും ഹർദീപ് സിങ് നിജ്ജാറുടെ പേരും ഇടം പിടിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നിജ്ജാറിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ ഗൂഢാലോചനക്കേസിന്റെ പിന്നിൽ പ്രവർത്തിച്ച ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) തലവനായിരുന്നു നിജ്ജാർ.