India
Khaps hold mahapanchayat today amid wrestlers protest,latest national news,ബ്രിജ്ഭൂഷണെതിരായ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ കര്‍ഷക സംഘടനകള്‍; ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും
India

ബ്രിജ്ഭൂഷണെതിരായ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ കര്‍ഷക സംഘടനകള്‍; ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും

Web Desk
|
1 Jun 2023 1:09 AM GMT

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ തുടർസമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും. മുസാഫർനഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത്‌ ചേരുക. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും.

ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അഞ്ചു ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ ഇന്ന് മുസഫർ നഗറിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ തീരുമാനിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കർഷകസംഘടനകളും ഇന്നത്തെ ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കും.ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും.ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

അതേസമയം, ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ച ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാൽ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകൾ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ പാർട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബി.ജെ.പിക്ക് ഉണ്ട്.

Similar Posts