India
ബിജെപിയെ തോൽപ്പിക്കാൻ ഇടപെടും; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച
India

ബിജെപിയെ തോൽപ്പിക്കാൻ ഇടപെടും; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച

Web Desk
|
26 Dec 2021 1:14 AM GMT

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ സൂചിപ്പിച്ചതോടെ ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തറപറ്റിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ ശ്രമം

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോൽപ്പിക്കുമെന്ന് സംയുക്ത കർഷക മോർച്ച നേതാവ് പി.കൃഷ്ണപ്രസാദ്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന കക്ഷിക്ക് പിന്തുണ നൽകും. സംയുക്ത കിസാൻ മോർച്ച തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കൃഷ്ണപ്രസാദ് മീഡിയവണിനോട്‌ പറഞ്ഞു.

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ സൂചിപ്പിച്ചതോടെ ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തറപറ്റിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ ശ്രമം. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാണ്ടി മോഡൽ നടപ്പാക്കാനാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ടിയിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് അടിതെറ്റിയത്. ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ളവരെ മണ്ഡലമനുസരിച്ചു ജയിപ്പിക്കും.

വിവാദ കർഷക നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയതിനെതിരെ ഹരിയാനയിൽ ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗതാല രാജിവെച്ചാണ് പ്രതിഷേധിച്ചത്. ഇതേ മണ്ഡലത്തിൽ അദ്ദേഹം വീണ്ടും മത്സരിച്ചപ്പോൾ കർഷക സംഘടനകൾ പിന്തുണ നൽകി. അഭയ് ചൗതാല ഹരിയാന നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളിൽ പെട്ടവർ മത്സരിക്കുന്നുണ്ടെങ്കിലും സംയുക്ത കിസാൻ മോർച്ച നേരിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കില്ല.

Related Tags :
Similar Posts