സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്
|പാർലമെന്റില്‍ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കർഷക സംഘടനകളുടെയും നിലപാട്
വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടർ സമരരീതികളും യോഗത്തിൽ ചർച്ചയാകും. പാർലമെന്റില്‍ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കർഷക സംഘടനകളുടെയും നിലപാട്.
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് സിംഗുവിൽ യോഗം ചേരുന്നത്. ഇന്നലെ കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേർന്ന് ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു.
മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. കൂടാതെ, സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കർഷകരുടെ തീരുമാനം.
The crucial meeting of the Joint Kisan Morcha after the repeal of the controversial Agriculture Act was held in Zinc today. The Prime Minister's announcement and subsequent strike methods will be discussed at the meeting.