വനിതാ ഡോക്ടറുടെ ബലാത്സംഗക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍
|ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് സി.ബി.ഐ.
കൊല്‍ക്കത്ത: കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ കേസിന്റെ തൽസ്‌ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോടും ബംഗാൾ സർക്കാരിനോടും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് സി.ബി.ഐ.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ബംഗാൾ സർക്കാരിനെയും പോലീസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്. ഡോക്ടര്‍ക്കെതിരായ ആശുപത്രിയിലെ അക്രമം എന്തുകൊണ്ട് തടയാനായില്ലെന്ന് കോടതി ചോദിച്ചു. കൂടാതെ കൊലപതാകത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കോടതി ചോദ്യംചെയ്തു. സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങളുണ്ടെന്നും വിശ്വസിക്കണമെന്നും ഡോക്ടര്‍മാര്‍ക്കു ഉറപ്പുനൽകിയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ രൂക്ഷവിമർശങ്ങളും ഇടപെടലുകളും. സുപ്രിം കോടതി രൂപീകരിച്ച ടാസ്ക് ഫോഴ്സ് മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സി.ബി.ഐയുടെ തൽസ്ഥിതി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ആർ ജി കാർ ആശുപത്രി മുൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ആറാം ദിവസവും സി.ബി.ഐ സംഘം ചോദ്യം ചെയ്തു . ഇയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. അതിനിടെ ഇയാളെ ചോദ്യംചെയ്യാനായി കൊൽക്കത്ത പൊലീസും നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടും ബംഗാൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി നടപടികൾ ഡോക്ടർമാർ സ്വാഗതം ചെയ്തെങ്കിലും സമരം തുടരുകയാണ്.