India
Kolkata rape-murder
India

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല; മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനക്ക് വിധേയമാക്കും

Web Desk
|
23 Aug 2024 1:29 AM GMT

വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം

കൊല്‍ക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം തുടരുന്നു. ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും നാല് ഡോക്ടർമാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകി. അതേസമയം ആശുപത്രിയിലെ ഡോക്ടർമാരുടെ സമരം തുടരുന്നു.

വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം.ഡി എൻ എ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആർജിക്കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെ സിബിഐ സംഘം തുടർച്ചയായ ഏഴാം ദിവസവും ചോദ്യം ചെയ്തു. ഇയാൾക്ക് മറ്റ് സാമ്പത്തിക ഇടപാടിൽ ബന്ധമുണ്ടെന്നാണ് സിബിഐയുടെ നിഗമനം. പ്രതി സഞ്ജയ് റോയിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇന്നലെ സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെതിരെ കടുത്ത ഭാഷയിൽ ആയിരുന്നു കോടതി വിമർശനങ്ങൾ ഉയർത്തിയത്.

സന്ദീപ് ഘോഷിനെയും നാല് ഡോക്ടർമാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ ആണ് നുണ പരിശോധനയിലേക്ക് നയിക്കാൻ കാരണം. അതേസമയം ആശുപത്രിയിലെ പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞദിവസം ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡൽഹി എയിംസ് ആശുപത്രിയിൽ ഡോക്ടർമാർ സമരം അവസാനിപ്പിച്ചിരുന്നു.

Similar Posts