India
KSRTC will not accept Rs 2000 note
India

2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

Web Desk
|
21 May 2023 5:17 AM GMT

2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിരുവനന്തപുരം: 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് കോർപ്പറേഷൻ നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുണ്ട്. അതുവരെ നോട്ടുകളുടെ പ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

2016 നവംബർ എട്ടിന് നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്. 2018 മുതൽ 2000 രൂപയുടെ അച്ചടി നിർത്തിവെച്ചിരുന്നു. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്ന് ആർ.ബി.ഐ അറിയിച്ചു.

Similar Posts