മണിപ്പൂരിൽ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്ന് കുകി വിഭാഗം
|കുകി വിഭാഗത്തിനെതിരായ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി
മണിപ്പൂരിൽ കുകി വിഭാഗം ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. കുകി വിഭാഗത്തിനെതിരായ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടു നിൽക്കുന്നത്.
മെയ്തെയ് വിഭാഗത്തിൽ നിന്നടക്കം തങ്ങൾക്ക് നേരെ ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് കുകി വിഭാഗക്കാർ പറയുന്നത്. തങ്ങളുടെ പള്ളികൾക്ക് നേരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും അവർ അക്രമം അഴിച്ചു വിടുകയാണെന്നും മണിപ്പൂരിൽ സംഘർഷമാരംഭിച്ച് ഏഴ് മണിക്കൂർ പിന്നിട്ടിട്ടും സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആയില്ലെന്നും അവർ ആരോപിക്കുന്നു.
വലിയ രീതിയിലുള്ള പ്രതിഷേധം മണിപ്പൂരിലുണ്ടാവാൻ സാധ്യതയുണ്ടെന്നും കുകി വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കാരുമായി പല തവണ ചർച്ച നടത്തിയിട്ടും തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ പരാതി.