India
പ്രത്യേക ഭരണകൂടം; കുകികളുടെ ആവശ്യം അംഗീകരിക്കാൻ മണിപ്പൂർ സർക്കാർ

മണിപ്പൂർ സർക്കാർ 

India

പ്രത്യേക ഭരണകൂടം; കുകികളുടെ ആവശ്യം അംഗീകരിക്കാൻ മണിപ്പൂർ സർക്കാർ

Web Desk
|
27 Aug 2023 8:09 AM GMT

പ്രത്യേക ഭരണംവേണമെന്ന് കുകികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇംഫാൽ: പ്രത്യേക ഭരണകൂടം വേണമെന്ന കുകികളുടെ ആവശ്യം അംഗീകരിക്കാൻ മണിപ്പൂർ സർക്കാർ നീക്കങ്ങൾ നടത്തുന്നു. ഹിൽ ഡെവലപ്മെൻ്റ് കൗൺസിലുകൾക്ക് സ്വയം ഭരണാധികാരം നൽകാനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. പ്രത്യേക ഭരണംവേണമെന്ന് കുകികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഹിൽ ഡെവലപ്പ്മെൻ്റ് കൗൺസിലുകൾക്ക് സ്വയം ഭരണാവകാശം മറ്റു ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട്. ഇതേ മാതൃക മണിപ്പൂരിലും നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ സമർപ്പിച്ചതായി സൂചനയുണ്ട്. പ്രത്യേക ഭരണകൂടം വേണെമെന്ന് ആവശ്യപ്പെട്ട് നേരത്തെ കുകി ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും തുല്യരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ കോൺഗ്രസ്‌ ഈ ആവശ്യത്തിന് എതിരാണ്. ഒരു സംസ്ഥാനതെ രണ്ടായി പിളർത്താൻ കഴിയില്ലെന്നും അത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കോൺഗ്രസ്‌ നിലപാട്. ആവശ്യം അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നു പിന്മാറുകയുള്ളൂ എന്നാണ് കുകികളുടെ നിലപാട്. അതേസമയം, പ്രശ്ന പരിഹാരത്തിനായി കുക്കി മേയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചകൾ തുടരുകയാണ്.

Similar Posts