India
India
കുൽഭൂഷൺ ജാദവിന് വധശിക്ഷക്കെതിരെ അപ്പീൽ നൽകാം; ബില്ലിന് അംഗീകാരം
|17 Nov 2021 3:08 PM GMT
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച് ബലൂചിസ്ഥാനിൽ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ജാദവിനെ അറസ്റ്റ് ചെയ്തത്
ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ ജയിലിലടച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് വധശിക്ഷക്കെതിരെ അപ്പീൽ നൽകാം. സൈനിക കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ തടസമായിരുന്ന നിയമം പാകിസ്താൻ പാർലമെന്റ് ഭേദഗതി ചെയ്തു.
സിവിൽ കോടതിയിൽ അപ്പീൽ നൽകാനുള്ള ബില്ല് പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് അംഗീകരിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നൽകിയത്. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യന്തര നീതിന്യായ കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച് ബലൂചിസ്ഥാനിൽ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ജാദവിനെ അറസ്റ്റ് ചെയ്തത്. 2017 ലാണ് പാക് കോടതി വധശിക്ഷ വിധിച്ചത്.