India
Search for Arjun: Navy releases picture of suspected location of lorry, latest news അർജുനായി തിരച്ചിൽ: ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം  പുറത്തുവിട്ട് നേവി
India

'കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസക്കുറവ്'; ലോറിയുടമയെ പൊലീസ് മർദിച്ചെന്ന് അർജുന്റെ കുടുംബം

Web Desk
|
20 July 2024 11:39 AM GMT

'രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്നുള്ളവരെ അയക്കണം'

മം​ഗളൂരു: കർണാടക പൊലീസ് മർദിച്ചെന്ന് അങ്കോലയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുൻ്റെ കുടുംബം. സംഭവസ്ഥലത്ത് എം.എൽ.എ, മന്ത്രിമാർ തുടങ്ങിയവർ എത്തുമ്പോൾ മാത്രമാണ് പൊലീസ് പരിശോധന ശക്തമാക്കുന്നുള്ളൂവെന്ന് അർജുന്റെ സഹോദരൻ അഭിജിത്ത്. കൂടെയുണ്ടായിരുന്ന മനാഫ് എന്ന ലോറി ഡ്രൈവറെ ശക്തമായി മർദിച്ചെന്ന് അഭിജിത്ത് പറഞ്ഞു. അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം 100 മണിക്കൂർ കഴിഞ്ഞു. പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മൂന്ന് കിലോമീറ്ററിനപ്പുറം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

താൻ വന്ന ദിവസം ഒരു പൊലീസ് ഉ​ദ്യോ​ഗസ്ഥനോട് താൻ കരഞ്ഞപേക്ഷിച്ചു. എന്നാൽ പൊലീസുകാരൻ വാ​ഹനത്തിൽ ഇരുന്നുകൊണ്ട് മൊ​ബൈലിൽ റീൽ കാണുകയായിരുന്നു. സ്റ്റേഷനിൽ കേസ് കൊടുക്കാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞയച്ചെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

'രണ്ട് ദിവസം അശ്രദ്ധ കാണിച്ചു, ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസകുറവ് ഉണ്ട്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്നുള്ളവരെ അയക്കണം.'- അർജുന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനിനെ കാണാതായത്. ഇതേ സമയത്ത് അങ്കോലയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്. അര്‍ജുനിനെ കാണാനില്ലെന്നു പറഞ്ഞു കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണു തിരച്ചില്‍ ആരംഭിച്ചത്.

Related Tags :
Similar Posts