India
Lahari Party: Invitation through WhatsApp; Participants were between the ages of 16 and 20, latest news malayalam ലഹരി പാർട്ടി: ക്ഷണം വാട്ആപ്പിലൂടെ; പങ്കെടുത്തത് 16 നും 20 നും ഇടയിൽ പ്രായമുള്ളവർ
India

ലഹരി പാർട്ടി: ക്ഷണം വാട്സ്ആപ്പിലൂടെ; പങ്കെടുത്തത് 16നും 20നും ഇടയിൽ പ്രായമുള്ളവർ

Web Desk
|
10 Aug 2024 1:53 PM GMT

ലഹരിയിലായിരുന്ന യുവാക്കൾ അയൽവാസികൾക്കെതിരെ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞു

ലഖ്നൗ: ലഹരി പാർട്ടി സംഘടിപ്പിച്ചതിന് 39 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പ്രായപൂർത്തിയാകാത്തവരും പിടിയിലായി. ഒരു കൂട്ടം കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച ലഹരി പാർട്ടിയാണ് അയൽവാസികളായ താമസക്കാരെ ശല്ല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിൽ കലാശിച്ചത്. ഉത്തർപ്ര​ദേശിലെ നോയിഡയിൽ ഇന്നലെ രാത്രിയാണ് സംഭവം.

വെള്ളിയാഴ്ച നോയിഡയിലെ സൂപ്പർനോവ സൊസൈറ്റിയിലെ ഫ്ലാറ്റിൽ കോളജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പാർട്ടിയാണ് കയ്യേറ്റത്തിൽ കലാശിച്ചത്. പാർട്ടിയെ തുടർന്ന് മദ്യലഹരിയിലായിരുന്ന വിദ്യാർഥികൾ സൊസൈറ്റിയിലെ താമസക്കാരോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇവർ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് മദ്യക്കുപ്പികൾ വലിച്ചെറിയുകയും ചെയ്തു.

ഇവരുടെ ശല്ല്യം സഹിക്കാതെ വന്നതോടെ ഫ്ലാറ്റ് നിവാസികൾക്ക് പൊലീനെ വിവരം അറിയക്കേണ്ടി വന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പ്രശ്നക്കാകരായ നിരവധിപേരെ കസ്റ്റഡിയിലെടുത്തു. ലഹരി പാർട്ടിയിൽ പങ്കെടുത്ത നിരവധിപേർ 16 നും 20 നും ഇടയിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിൽ 21 വയസിനു താഴെയുള്ളവർ മദ്യപിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

വാട്സ്ആപ്പ് വഴിയാണ് ലഹരിപാർട്ടിയിലേക്കുള്ള ക്ഷണം നടത്തിയതെന്ന് കുറ്റവാളികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് 500 രൂപ, ദമ്പതികൾക്ക് 800 രൂപ, പുരുഷന്മാർക്ക് 1000 എന്നിങ്ങനെ നിരക്കുകളുമുണ്ടായിരുന്നു. നോയിഡ സെക്ടർ 126 പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ നടപടി സ്വകീരിച്ചിരിക്കുന്നത്.

Similar Posts