India
Parliament security breach

ലളിത് ഝാ

India

പാർലമെന്‍റ് അതിക്രമത്തിൽ പ്ലാൻ ബി ഉണ്ടായിരുന്നെന്ന് ലളിത് ഝാ; ആക്രമണം ഇന്ന് പുനരാവിഷ്‌കരിക്കും

Web Desk
|
16 Dec 2023 12:57 AM GMT

ലളിത് ഝാ, സാഗർ, മനോരഞ്ജൻ എന്നിവർ കഴിഞ്ഞവർഷം മൈസൂരുവിൽവച്ച് പാർലമെന്‍റില്‍ കടന്നുകയറി പ്രതിഷേധിക്കാൻ തീരുമാനിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ

ഡല്‍ഹി: പാർലമെന്‍റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ആക്രമണം ഇന്ന് പാര്‍ലമെന്‍റില്‍ പുനരാവിഷ്‌കരിക്കും. യഥാർത്ഥ പദ്ധതി നടന്നില്ലേൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് ലളിത് ഝാ പൊലീസിന് മൊഴി നൽകി.

ലളിത് ഝാ, സാഗർ, മനോരഞ്ജൻ എന്നിവർ കഴിഞ്ഞവർഷം മൈസൂരുവിൽവച്ച് പാർലമെന്റിൽ കടന്നുകയറി പ്രതിഷേധിക്കാൻ തീരുമാനിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. നിലവില്‍ നടപ്പിലാക്കിയ പ്ലാന്‍ എ അല്ലാതെ പ്ലാന്‍ ബിയും മുഖ്യസൂത്രധാരന്‍ ലളിത് ഝാ തയാറാക്കിയിരുന്നു. ഏതെങ്കിലും കാരണത്താൽ നീലത്തിനും അമോലിനും പാർലമെന്‍റിന് സമീപം എത്താൻ സാധിച്ചില്ലെങ്കിൽ മഹേഷും കൈലാഷും മറ്റൊരു ദിശയിൽ നിന്ന് പാർലമെന്‍റിനെ സമീപിക്കണമെന്നും കളർ ബോംബുകൾ കത്തിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കാൻ ആയിരുന്നു തീരുമാനം.

എന്നാൽ സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാൽ ശർമ്മയുടെ വീട്ടിൽ മഹേഷും കൈലാഷിനും എത്താൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് എന്ത് വില കൊടുത്തും പാർലമെന്‍റിന് പുറത്ത് ചുമതല പൂർത്തിയാക്കാൻ അമോലിനോടും നീലത്തോടും നിർദ്ദേശിക്കുകയായിരുന്നുവെന്നും പാര്‍ലമെന്‍റിനുള്ളിലേക്കു പുകകുറ്റികളുമായി കടന്നെന്ന് കണ്ടെത്തുവാനാണ് പൊലീസ് നീക്കം. ഇതിനു പുറമെ ഗുരുഗ്രാമിലെ വിശാൽ ശർമയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പിന് നടത്തും.

Similar Posts