India
![ഭൂമി കുംഭകോണം: സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇ.ഡി പരിശോധന ഭൂമി കുംഭകോണം: സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇ.ഡി പരിശോധന](https://www.mediaoneonline.com/h-upload/2022/07/02/1304479-sanjay-raut.webp)
India
ഭൂമി കുംഭകോണം: സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇ.ഡി പരിശോധന
![](/images/authorplaceholder.jpg?type=1&v=2)
31 July 2022 2:52 AM GMT
ബി.ജെ.പിയെ തീവ്രമായി വിമർശിക്കുന്ന റാവത്തിനെതിരെ മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയതോടെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്
മുംബൈ: ഭൂമി കുംഭകോണ കേസിൽ ശിവസേനാ വക്താവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പരിശോധന. മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. രണ്ട് തവണ സമൻസ് ലഭിച്ചിട്ടും സഞ്ജയ് റാവത്ത് ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ബി.ജെ.പിയെ തീവ്രമായി വിമർശിക്കുന്ന റാവത്തിനെതിരെ മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയതോടെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.
എന്നാൽ പോരാട്ടം തുടരുമെന്നും തനിക്കെതിരെ കള്ളക്കേസും വ്യാജ തെളിവുകളമാണുള്ളതെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. മരിക്കേണ്ടി വന്നാലും കേന്ദ്രസർക്കാറിന് കീഴടങ്ങില്ലെന്നും വീട്ടിൽ ഇഡി പരിശോധന നടക്കുന്ന സാഹചര്യത്തിൽ റാവത്ത് ട്വിറ്ററിൽ കുറിച്ചു.