ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി; സന്ദർശകർക്ക് വിലക്ക്
|
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡിന് പുറമെ ലതാ മങ്കേഷ്കർക്ക് ന്യുമോണിയ ബാധ കൂടിയുണ്ടായി ആരോഗ്യനില വഷളായി. ഇതിനെ തുടർന്ന് 92 കാരിയായ ഭാരത് രത്ന ജേതാവായ ഇവരെ ഐ.സി.യുവിലേക് മാറ്റി.
ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. " അവർ ഐ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്." ബ്രീച് കാൻഡി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രതീത് സംദനി പറഞ്ഞു.
വീട്ടിലെ സഹായിയിൽ നിന്നാണ് ലതാ മങ്കേഷ്‌കർക്ക് കോവിഡ് ബാധയേറ്റത്. 1942 ൽ പതിമൂന്നാം വയസിൽ ചലച്ചിത്ര ഗായികയായ ഇവർ വിവിധ ഇന്ത്യൻ ഭാഷകളിൽ 30000 ലധികം ഗാനങ്ങൾ ആലപിച്ചത്.
Summary : Lata Mangeshkar's health worsens, doctors restrict visitors