India
എല്‍.ഐ.സി ഓഹരികള്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍
India

എല്‍.ഐ.സി ഓഹരികള്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍

Web Desk
|
17 May 2022 5:33 AM GMT

ബി.എസ്.ഇ, എന്‍.എസ്.ഇ എന്നിവയാണ് ലിസ്റ്റ് ചെയ്തത്

ഡല്‍ഹി: എൽ.ഐ.സി ഓഹരിക്ക് നെഗറ്റീവ് ലിസ്റ്റിങ്. നിശ്ചയിച്ച വിലയേക്കാൾ കുറഞ്ഞ വിലയിലാണ് എൽ.ഐ.സി ഓഹരികൾ വിപണിയിലുള്ളത്. ഒരു ഓഹരിക്ക് 865 രൂപയാണ് വില. ബി.എസ്.ഇ, എന്‍.എസ്.ഇ എന്നീ ഓഹരി വിപണികളിലാണ് ലിസ്റ്റ് ചെയ്തത്.

അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇനീഷ്യല്‍ ട്രേഡിങ് സമയത്ത് അങ്ങനെ സംഭവിക്കുന്നത് സാധാരണമാണ്. ഐ.പി.ഒയിലെ വിലയേക്കാൾ കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ആദ്യം തന്നെ ലാഭമുണ്ടാവുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 865 രൂപയ്ക്കാണ് എൽ.ഐ.സി ഓഹരി ലിസ്റ്റ് ചെയ്തത്. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കകം ഓഹരിവില 910ലേക്കെത്തി.

ഇന്നു രാവിലെ ഒൻപതിനാണ് സ്റ്റോക് എക്സ്ചേഞ്ചുകളിൽ എൽ.ഐ.സി ഓഹരി ലിസ്റ്റ് ചെയ്‍തത്. രാവിലെ 10ന് ശേഷമാണ് ഓഹരി ക്രയവിക്രയം തുടങ്ങിയത്. 949 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരുന്നത്. പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽ.ഐ.സി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എൽ.ഐ.സിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിരുന്നു.

Related Tags :
Similar Posts