India
India
മദ്യനയ കേസ്: കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
|8 Aug 2024 11:41 AM GMT
സി.ബി.ഐ കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി.
ആഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയത്. കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം ആഗസ്ത് 5ന് നിഷേധിച്ചിരുന്നു. ഇ.ഡി കേസിൽ നേരത്തെ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു.