India
The Liquor Policy Case; E. D will file a reply affidavit in the Supreme Court today,AAP,Aravindh kejariwal,latest news,
India

മദ്യനയ കേസ്: കെജ്‌രിവാളിന്റെ ആവശ്യം തള്ളി സുപ്രിംകോടതി; ഹരജി ഉടന്‍ പരിഗണിക്കില്ല

Web Desk
|
15 April 2024 8:58 AM GMT

ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂ. ഹരജിയില്‍ ഇ.ഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഡല്‍ഹി: മദ്യനയ കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി സുപ്രിംകോടതി ഉടന്‍ പരിഗണിക്കില്ല. ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂ. ഹരജിയില്‍ ഇ.ഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഹരജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യമാണ് കോടതി തളളിയത്. രേഖകള്‍ പരിശോധിക്കാതെ ഉടന്‍ തീരമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍‌ വാദിച്ചു. എന്നാല്‍, ഇതിനെ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

Similar Posts