India
India
തമിഴ്നാട്ടില്‍ മദ്യവിലയില്‍ വര്‍ധനവ്
|7 March 2022 5:14 AM GMT
വില വര്‍ധനവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു
തമിഴ്നാട്ടില്‍ മദ്യത്തിന്റെ വില കൂട്ടി. 180 മില്ലി ലിറ്ററിന് 10 രൂപയും 375 മി.ലി കുപ്പി മദ്യത്തിന് 20 രൂപയുമാണ് വർധിപ്പിച്ചത്. വില വര്‍ധനവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
മാർച്ച് 5 ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (ടാസ്മാക്) എന്ന ബാനറിലാണ് തമിഴ്നാട്ടിൽ മദ്യം വിൽക്കുന്നത്. 2020 മേയിലാണ് അവസാനമായി തമിഴ്നാട്ടില്‍ മദ്യവില വര്‍ധിച്ചത്. മേയ് 7 മുതൽ മദ്യത്തിന് പരമാവധി 20 രൂപ വരെയാണ് വർധിപ്പിച്ചത്. കോവിഡ് ലോക്ഡൗണ്‍ മൂലം അടച്ചിട്ട ഔട്ട്ലെറ്റുകള് അടുത്തിടെയാണ് തുറന്നത്.