കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ
|116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തും എന്നാണ് ലോക് പോൾ സര്‍വെ ഫലം
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ. 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തും എന്നാണ് ലോക് പോൾ സര്‍വെ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ എസിനു 21-27 സീറ്റും മറ്റു പാർട്ടികൾക്കു 4 സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.
കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടുമെന്ന് സര്‍വെ പറയുന്നു.
അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഉയര്‍ത്താക്കാട്ടാന്‍ ഒരു മുഖമില്ല. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2018ല്‍ ബി.ജെ.പി വിജയിച്ച സീറ്റുകളില്‍ പലതിലും ഭരണ വിരുദ്ധ വികാരം ശക്തമാണെന്നാണ് ലോക് പോള്‍ സര്‍വെയുടെ വിലയിരുത്തല്‍.
Summary- Karnataka pre-poll survey conducted by Lok Poll projected that the Indian National Congress will get a clear majority with 116-122 seats in the 2023 elections expected to be held in May