India
Lok Sabha election ,Delhi , Aam Aadmi Party,Indian National Congress,bjp, politics ,Live news,Election2024,LokSabha2024,ലോക്സഭാ തെരഞ്ഞെടുപ്പ്,ഡല്‍ഹി,ആംആദ്മി പാര്‍ട്ടി,
India

എക്സിറ്റ് പോളുകള്‍ ഫലിക്കുമോ?; ഡൽഹിയിൽ മുഴുവൻ സീറ്റിലും ബി.ജെ.പി മുന്നിൽ

Web Desk
|
4 Jun 2024 3:54 AM GMT

ഡൽഹി ബി.ജെ.പി തൂത്തുവാരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ഡൽഹിയിൽ എല്ലാ സീറ്റിലും ബി.ജെ.പി മുന്നിൽ. ഡൽഹി ബി.ജെ.പി തൂത്തുവാരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.കടുത്ത മത്സരം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി ലീഡ് ചെയ്യുന്നു. കോൺഗ്രസിൻ്റെ കനയ്യ കുമാറാണ് ഇവിടെ തിവാരിക്കെതിരെ മത്സരിക്കുന്നത്. അതേസമയം,ചാന്ദിനി ചൗക്കിൽ കോൺഗ്രസിൻ്റെ ജെപി അഗർവാൾ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ ഈസ്റ്റ് ഡൽഹി സ്ഥാനാർഥി ഹർഷ് മൽഹോത്രയാണ് ലീഡ് ചെയ്യുന്നത്.1848 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത്.

ബി.ജെ.പി ഏഴിൽ ഏഴ് സീറ്റും നേടുമെന്നാണ് പിഎംഎആർക്യു സർവെ പ്രവചിച്ചത്. ഇൻഡ്യാ സഖ്യത്തിന് വെറും ഒരു സീറ്റും ബിജെപിയ്ക്ക് ആറ് സീറ്റുമാണ് ആക്‌സിസ് മൈ ഇന്ത്യ സർവെ പ്രവചിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലും എ.എ.പി നാലുസീറ്റുകളിലും ബി.ജെ.പി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചത്.

ഇന്ത്യ ടുഡേ സർവെ പ്രകാരം 54 ശതമാനം വോട്ടുകളും ബിജെപി നേടുമ്പോൾ എഎപിയുടെ വോട്ടുവിഹിതം 25 ശതമാനവും കോൺഗ്രസിന്റേത് 19 ശതമാനവുമാണ്. ടുഡേസ് ചാണക്യ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിയ്ക്കും ഒരു സീറ്റ് ഇൻഡ്യ മുന്നണിക്കും പ്രവചിക്കുന്നുണ്ട്. ടൈംസ് നൗവും പോൾസ്ട്രാറ്റും ബിജെപിയ്ക്ക് പ്രവചിക്കുന്നത് ഏഴ് സീറ്റുകളും ഇൻഡ്യ മുന്നണിയ്ക്ക് പൂജ്യം സീറ്റുമാണ്. കുറച്ച് വ്യത്യസ്തമായ ഫലമുണ്ടായിരിക്കുന്നത് സി വോട്ടർ സർവെയിലാണ്. എൻഡിഎയ്ക്ക് അവർ നാല് മുതൽ ആറ് സീറ്റുകളും ഇൻഡ്യ സഖ്യത്തിന് ഒന്ന് മുതൽ മൂന്ന് സീറ്റുകളും പ്രവചിക്കുന്നുണ്ട്.

2019ൽ എല്ലാ സീറ്റുകളും ഡൽഹിയിൽ ബി.ജെ.പി തൂത്തുവാരിയിരുന്നു. 56.8 ശതമാനം വോട്ടുകളായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി നേടിയിരുന്നത്. ഈ ട്രെൻഡിനെ ഇളക്കുന്ന വിധത്തിലുള്ള നിർണായക സംഭവമാകാൻ മുഖ്യമന്ത്രി അരവിന്ദ്കെ ജ്‍രിവാളിന്റെ അറസ്റ്റിനും രാഷ്ട്രീയമായ വേട്ടയാടലെന്ന ആരോപണത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ തെളിയിക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളും ഇതുതന്നെയാണ് തെളിയിക്കുന്നത്.

ഏഴ് സീറ്റുകളിലും സ്ഥാനാർഥി നിർണയത്തിൽ ബിജെപി പാലിച്ച സൂക്ഷ്മത ബിജെപിയെ തുണയ്ക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. മെയ് 25 ന് ആറാം ഘട്ടത്തിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടന്നത്. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് കോൺഗ്രസ് മത്സരിച്ചത്. ന്യൂഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് എ.എ.പി മത്സരിച്ചത്.

Similar Posts