രാജസ്ഥാനില്‍ ഗെഹ്‍ലോട്ട്-സച്ചിന്‍ പോര് മുറുകുന്നു;അതൃപ്തി നേതൃത്വത്തെ അറിയിക്കാന്‍ സച്ചിന്‍ പൈലറ്റ്
|രാജസ്ഥാനിൽ ഭരണത്തുടർച്ച ലഭിച്ചാൽ മുഖ്യമന്ത്രിപദത്തിൽ തുടർന്നേക്കുമെന്ന ഗെഹ്ലോട്ടിന്‍റെ പ്രസ്താവനക്കെതിരെയാണ് സച്ചിൻ പൈലറ്റ് പക്ഷം രംഗത്ത് വന്നത്
ജയ്പൂര്‍: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് പോര് മുറുകുന്നു.മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയിൽ സച്ചിൻ ക്യാമ്പിന് അതൃപ്തിയുണ്ട്. പ്രിയങ്ക ഗാന്ധിയെ സച്ചിൻ പൈലറ്റ് അതൃപ്തി അറിയിക്കും.
രാജസ്ഥാനിൽ ഭരണത്തുടർച്ച ലഭിച്ചാൽ മുഖ്യമന്ത്രിപദത്തിൽ തുടർന്നേക്കുമെന്ന ഗെഹ്ലോട്ടിന്‍റെ പ്രസ്താവനക്കെതിരെയാണ് സച്ചിൻ പൈലറ്റ് പക്ഷം രംഗത്ത് വന്നത്.മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ ആ പദവി തന്നെ വിട്ട് പോകാന്‍ അനുവദിക്കുന്നില്ലെന്നാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഗെഹ്ലോട്ട് അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുന്നു. ഗെഹ്ലോട്ട് യുവാക്കൾക്കായി വഴി മാറണം എന്നുമാണ് സച്ചിൻ പൈലറ്റ് പക്ഷത്തിന്‍റെ ആവശ്യം.സംസ്ഥാനത്ത് എത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ പൈലറ്റ് നേരിൽ കണ്ടു അതൃപ്തി അറിയിച്ചേക്കും എന്നാണ് സൂചന.രാജസ്ഥാനിൽ സ്ഥാനാർഥി നിർണയ ചർച്ചകളെയും ഗെഹ്ലോട്ടിന്‍റെ പ്രസ്താവന ബാധിക്കുമോ എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ആശങ്ക.