India
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ എട്ടാം തീയതി വരെ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
India

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ എട്ടാം തീയതി വരെ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Web Desk
|
4 Aug 2022 10:09 AM GMT

ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണെന്നും 24 മണിക്കൂർ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുന്നറയിപ്പിൽ മാറ്റം വന്നേക്കാമെന്നും ആർ കെ ജനാമണി

ഡൽഹി: ബംഗാൾ ഉൾക്കടലിൽ ആഗസ്റ്റ് ഏഴാം തീയതിയോടെ ന്യൂനമർദത്തിന് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ എട്ടാം തീയതി വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കേരളത്തിൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. മണിക്കൂറിൽ എട്ട് മുതൽ 12 സെന്റീമീറ്റർ വരെ മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ ജനാമണി പറഞ്ഞു. ചാലക്കുടി പുഴയിലടക്കം ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യമാണുള്ളത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രൂക്ഷമാകാൻ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണെന്നും 24 മണിക്കൂർ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുന്നറയിപ്പിൽ മാറ്റം വന്നേക്കാമെന്നും ആർ കെ ജനാമണി പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് .ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.

Similar Posts