മഅ്ദനിയുടെ കേരള യാത്ര വൈകും; ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്ര
|അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു
കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാന്‍ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്ര വൈകും. ബംഗുളുരു പൊലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നൽകുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബംഗുളുരു പൊലീസിലെ റിസർവ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു. കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിർദേശം.
രോഗാവസ്ഥ മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുള്ളതിനാലാണ് ബംഗുളുരു വിട്ട് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപ്പിച്ചത്.