മധ്യപ്രദേശ് 'കൈ' വിട്ടോ?
|132 സീറ്റുകളിലാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്
ഭോപ്പാല്‍: തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 132 സീറ്റുകളിലാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 94 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകളെ അന്വര്‍ഥമാക്കുന്ന വിധമാണ് മധ്യപ്രദേശിലെ ബി.ജെ.പിയുടെ തേരോട്ടം.
ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് വ്യക്തമായ വിജയം പ്രവചിച്ചിട്ടും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 230 അംഗ നിയമസഭയിൽ 140 മുതൽ 162 വരെ സീറ്റുകൾ നേടി ബിജെപി മധ്യപ്രദേശിൽ അധികാരം നിലനിർത്തുമെന്നായിരുന്നു ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ.
മധ്യപ്രദേശില്‍ നീണ്ട 15 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു 2018ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ടുവര്‍ഷം തികയ്ക്കുന്നതിനു സര്‍ക്കാര്‍ വീണു. 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതാണ് കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായത്. 2020 മാർച്ചിലാണ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.