രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾ മധ്യപ്രദേശിൽ
|അടിസ്ഥാന ജനവിഭാഗത്തിൽ നിന്നുയരുന്ന രോഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
ഭോപ്പാൽ:രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളുള്ളത് മധ്യപ്രദേശിൽ. ശരാശരി 218 രൂപയാണ് മധ്യപ്രദേശിൽ ഒരു കർഷക തൊഴിലാളിക്ക് ലഭിക്കുന്ന വേതനം. വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ, അടിസ്ഥാന ജനവിഭാഗത്തിൽ നിന്നുയരുന്ന രോഷമാണ് ഭരണകക്ഷിയായ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
70 ശതമാനം ജനങ്ങളും കാർഷിക വൃത്തിയെ ആശ്രയിക്കുന്ന മധ്യപ്രദേശിൽ അവരിൽ തന്നെ ഭൂരിഭാഗവും കർഷകത്തൊഴിലാളികളാണ്. കർഷകത്തൊഴിലാളികൾ തന്നെയാണ് മധ്യപ്രദേശിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത്. മധ്യപ്രദേശിൽ ഒരു കർഷകത്തൊഴിലാളി വാങ്ങുന്ന ഏറ്റവും കൂടിയ കൂലി പ്രതിദിനം മുന്നൂറ് രൂപയാണ്. കൃഷിയിടങ്ങളിൽ യന്ത്രവത്ക്കരണം നടക്കുന്നതോടെ ഇവരുടെ തൊഴിലും നഷ്ടമാവുകയാണ്. ഇങ്ങനെ തൊഴിൽ നഷ്ടമാകുന്നവർ നഗരങ്ങളിലെ നിർമാണ മേഖലയിലേക്ക് കുടിയേറുന്നു. നിർമാണ മേഖലയിലെ ശരാശരി കൂലി 260 രൂപ മാത്രമാണ്. വിലക്കയറ്റം, വേതനമില്ലായ്മ എന്നിവയൊന്നും കോൺഗ്രസിന്റെയോ ബിജെപിയുടെയോ പ്രകടനപത്രകയിലുമില്ല.
Madhya Pradesh has the lowest paid workers in the country