India
MVA
India

മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Web Desk
|
28 Oct 2024 12:57 AM GMT

അഞ്ച് സീറ്റുകൾ നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് മഹാവികാസ് സഖ്യത്തിന് തലവേദനയായി

മുംബൈ: മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. മഹാ വികാസ് അഘാഡിയിലും മഹാ യുതി സഖ്യത്തിലും സീറ്റുകളെ ചൊല്ലി തർക്കം തുടരുകയാണ്. 30 സീറ്റുകളിലാണ് മഹായുതി സഖ്യത്തിൽ തർക്കം. അഞ്ച് സീറ്റുകൾ നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് മഹാവികാസ് സഖ്യത്തിന് തലവേദനയായി.

സീറ്റുകളുടെ കാര്യത്തിൽ കൃത്യമായ സമവായത്തിലേക്ക് എത്തുവാൻ മഹാ വികാസ് അഘാഡിയിലും മഹായുതി സഖ്യത്തിലും സാധിച്ചിട്ടില്ല. 100 സീറ്റുകൾ വേണമെന്ന ശിവസേന വിഭാഗങ്ങളുടെ പിടിവാശിയാണ് ഇരു മുന്നണികളിലും പ്രശ്നത്തിന് കാരണം.85 സീറ്റുകളിൽ വീതം മത്സരിക്കാമെന്നാണ് ആദ്യം മഹാ വികാസ് അഘാഡിയിൽ തീരുമാനിച്ചത്.

എന്നാൽ കോൺഗ്രസ്‌ ഇതിനോടകം 99 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് തർക്കം രൂക്ഷമാക്കാൻ സാധ്യതയുണ്ട്.ഇതിനു പുറമെ 5 സീറ്റുകൾ നൽകിയില്ലെങ്കിൽ 25 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സമാജ് വാദി പാർട്ടിയുടെ വെല്ലുവിളിയും മഹാവികാസ് അഘാഡിക്ക്‌ തലവേദന സൃഷ്ടിക്കുകയാണ്.അതിനിടെ തർക്കം രൂക്ഷമായ അന്ധേരി വെസ്റ്റ്, ഔറംഗബാദ് ഈസ്റ്റ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റി.

അന്ധേരി വെസ്റ്റില്‍ സച്ചിന്‍ സാവന്തിന് പകരം അശോക് ജാദവും ഔറംഗബാദ് ഈസ്റ്റില്‍ മധുഘര്‍ ദേശ്മുഖിന് പകരം ലഹു എച്ച് ഷേവാലയും മത്സരിക്കും. Maharashtra Assembly Elections 2024അതേസമയം മഹായുതി സഖ്യത്തിൽ 30 സീറ്റുകളിലാണ് തർക്കം തുടരുന്നത് . തർക്കം അവസാനിപ്പിക്കുവാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല. വിമത ഭീഷണിയും ബിജെപിക്ക്‌ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Similar Posts