India
Maharashtra, Jharkhand Election Results 2024 Live Updates
India

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; വിജയപ്രതീക്ഷയിൽ എൻഡിഎയും ഇൻഡ്യ സഖ്യവും

Web Desk
|
23 Nov 2024 1:22 AM GMT

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം

മുംബൈ: മഹാരാഷ്ട്രയും ജാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഉറച്ച വിജയപ്രതീക്ഷയിലാണ് എൻഡിഎയും ഇന്‍ഡ്യ സഖ്യവും. എക്സിറ്റ്പോള്‍ഫലങ്ങളില്‍ എന്‍ഡിഎയക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജാർഖണ്ഡിൽ 81 മണ്ഡലങ്ങളിലേക്കും.

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി- ശിവസേന(ഏക്നാഥ് ഷിന്‍ഡെ) – എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി.

അതേസമയം അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന(ഉദ്ധവ് താക്കറെ), എന്‍സിപി (ശരദ് പവാര്‍) സഖ്യമായ മഹാവികാസ് അഘാഡി കണക്കു കൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭയിലേക്കും ആവര്‍ത്തിക്കുമെന്നാണ് അവര്‍ പറയുന്നത്. എക്സിറ്റ്പോള്‍ഫലങ്ങളെ തള്ളുംവിധം ഫലം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ജാർഖണ്ഡിൽ 1213 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപൈ സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.

Similar Posts