'എന്‍റെ മണ്ഡലത്തിലെ റോഡുകൾ ഹേമാ മാലിനിയുടെ കവിൾ പോലെ'; വിവാദ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് മഹാരാഷ്ട്രാ മന്ത്രി
|മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന
തന്‍റെ മണ്ഡലത്തിലെ റോഡുകളെ ബി.ജെ.പി എം.പി ഹേമാമാലിനിയുടെ കവിളിനോട് ഉപമിച്ച മഹാരാഷ്ട്രാ ജലവിഭവവകുപ്പ് മന്ത്രി ഗുലാബ് റാവു പട്ടേൽ മാപ്പ് പറഞ്ഞു.തന്റെ പ്രസ്താവന വിവാദമായതോടെയാണ് ശിവസേനാ നേതാവ് കൂടെയായ മന്ത്രി ക്ഷമാപണം നടത്തിയത്. തന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'എന്‍റെ മണ്ഡലത്തിലെ റോഡുകളുടെ മേന്മയെ സൂചിപ്പിക്കാനാണ് ഞാൻ അങ്ങനെയൊരു പ്രസ്താവന നടത്തിയത്. അതിനെ പലരും തെറ്റിദ്ധരിച്ചു. എന്‍റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു'. അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ജാൽഗോൺ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. '30 വർഷം എം.എൽ.എമാരായി സേവനമനുഷ്ടിച്ചവർ എന്‍റെ ധരംഗൗൺ മണ്ഡലം സന്ദർശിക്കണം. ഞാൻ അവിടെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഹേമാമാലിനിയുടെ കവിൾ പോലെയുള്ള റോഡുകൾ നിങ്ങൾക്ക് അവിടെ കാണാനായില്ലെങ്കിൽ ഞാൻ രാജിവക്കാൻ തയ്യാറാണ്'. അദ്ദേഹം പറഞ്ഞു.വിവാദ പ്രസ്താവനക്കെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
Maharashtra Water Resources Minister Gulab Rao Patel has apologized for likening the roads in his constituency to the cheeks of BJP MP Hema Malini. He asserted that his confession had been obtained through torture.