റെസ്യൂമെ മൂലം ഇനി ജോലി കിട്ടാതിരിക്കില്ല; ഉദ്യോഗാർഥികൾക്ക് എഐ റെസ്യൂമെ നിർമിച്ചു നൽകാൻ മഹാരാഷ്ട്ര
|നൈപുണ്യ വികസന-സംരംഭകത്വ വകുപ്പിന് കീഴിൽ 1 ലക്ഷം ഉദ്യോഗാർഥികൾക്കാണ് റെസ്യൂമെ നിർമിച്ച് നൽകുക
താനെ: ഉദ്യോഗാർഥികൾക്ക് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് റെസ്യൂമെ നിർമിച്ചു നൽകാൻ മഹാരാഷ്ട്ര. നൈപുണ്യ വികസന-സംരംഭകത്വ വകുപ്പിന് കീഴിൽ 1 ലക്ഷം ഉദ്യോഗാർഥികൾക്കാണ് റെസ്യൂമെ നിർമിച്ച് നൽകുക. റെസ്യൂമെയുടെ പോരായ്മ മൂലം ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആകർഷണീയമായ റെസ്യൂമെ അല്ലെങ്കിൽ ബയോഡേറ്റ ഇല്ലാത്തത് മിക്ക ഉദ്യോഗാർഥികൾക്കും അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുവെന്നും ഇതൊഴിവാക്കാനാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റെസ്യൂമെ നിർമിച്ചു നൽകാനുള്ള പദ്ധതിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാട്‌സ്ആപ്പിലൂടെയാണ് ബയോഡേറ്റ തയ്യാറാക്കാനാവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടത്. ഇതിനുള്ള നമ്പർ മന്ത്രാലയത്തിന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്. പദ്ധതിയുടെ ഭാഗമായി 280 ജോബ് ഫെയറുകളും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.